'ഒന്നും പേടിക്കാനില്ല'; 2,000 രൂപ നോട്ട് പിൻവലിച്ച നടപടി വീണ്ടും ന്യായീകരിച്ച് ആർബിഐ
May 24, 2023, 18:38 IST

മുംബൈ: 2,000 രൂപയുടെ കറൻസി പിൻവലിച്ച നടപടി മൂലം രാജ്യത്ത് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ടുകൾ മാറാനായി രാജ്യത്തെവിടെയും ഇതുവരെ തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും ഇടപാടുകൾ പഴയതുപോലെ നടക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
2,000 രൂപയുടെ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്ന അവസാന ദിനമായ സെപ്റ്റംബർ 30-ന് മുമ്പ് തന്നെ ഈ പ്രക്രിയ പൂർത്തിയാക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.