പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ വിക്കി കൗശലിന് ഇന്ന് പിറന്നാൾ
May 16, 2023, 09:33 IST

പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ വിക്കി കൗശലിന് ഇന്ന് പിറന്നാൾ. മസ്സാൻ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഗാങ് ഓഫ് വോസ്സിപൂർ ആണ് ആദ്യ ചിത്രം. രാമൻ രാഘവ് 2.0 (2016), റാസി, സഞ്ജു (2018), നെറ്റ്ഫ്ലിക്സ് സിനിമകളായ ലവ് പെർ സ്‌ക്വർ ഫീറ്റ്, ലറ്റ് സ്റ്റോറിസ്, ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്നിവയാണ് പ്രധാന സിനിമകൾ. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.