കണ്ണും വൃക്കയും മാറ്റിവച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി റാണ ദഗ്ഗുബാട്ടി

കണ്ണും വൃക്കയും മാറ്റിവച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി റാണ ദഗ്ഗുബാട്ടി
വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുബാട്ടി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു. ഒരു ടെലിവിഷന്‍ ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് റാണ തന്റെ ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലം റാണ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് റാണ പറഞ്ഞു.  തനിക്ക് കണ്ണു മാറ്റിവയ്ക്കലും വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു, മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണെന്നും റാണ കൂട്ടിച്ചേര്‍ത്തു.

Share this story