രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കാണ്ടി ഗ്രാമത്തിലെ കേസരി മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സേനയുടെ സംയുക്ത സംഘങ്ങള്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിരുന്നു. സുരക്ഷാസേന സംഭവസ്ഥലത്തേക്ക് അടുക്കുമ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഈ പ്രദേശത്ത് നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.