Times Kerala

 ആഭ്യന്തര സൂചികകൾ മുന്നേറി; നേട്ടത്തോടെ ഓഹരി വിപണി

 
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തോടെ ഓഹരി വിപണി
വ്യാപാരത്തിന്റെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ന് ഓഹരി വിപണിയിൽ ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

 ബിഎസ്ഇ സെൻസെക്സ് 709.96  പോയിന്റ്  ഉയർന്നതോടെ സെൻസെക്സ് 61,764.25- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 195.40 പോയിന്റ് നേട്ടത്തിൽ 18,264.40- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 അതേസമയം, ബാങ്ക് ഓഫ് ഇന്ത്യ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ഇന്ത്യൻ ബാങ്ക്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Related Topics

Share this story