അശോക് ലേയ് ലാന്‍ഡ് ലഖ് നൗവില്‍ ഗ്രീന്‍ഫീല്‍ഡ് ഫാക്ടറി തുറന്നു

അശോക് ലേയ് ലാന്‍ഡ്   ലഖ് നൗവില്‍ ഗ്രീന്‍ഫീല്‍ഡ് ഫാക്ടറി തുറന്നു
Updated on

ലഖ്നൗ: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളുമായ അശോക് ലേയ്ലാന്‍ഡ് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് മുന്‍ഗണന നല്‍കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഇന്‍റഗ്രേറ്റഡ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ പ്ലാന്‍റ് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ തുറന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിങ്, കേന്ദ്ര വന്‍കിട വ്യവസായ-പൊതുമേഖലാ മന്ത്രി ശ്രീ. എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ ചേര്‍ന്നാണ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന മന്ത്രിമാര്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യവസായികളും വ്യാപാരികളും, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് പുറമെ ഹിന്ദുജ ഗ്രൂപ്പിലെയും അശോക് ലേയ്ലാന്‍ഡിലെയും ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ലഖ്നൗ വിമാനത്താവളത്തിന് സമീപമുള്ള സരോജിനി നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ 70 ഏക്കറിലായാണ് ഈ പുതിയ പ്ലാന്‍റ്. ലോകോത്തര നിലവാരത്തിലുള്ള ഗുണനിലവാരവും പ്രവര്‍ത്തന മികവും നല്‍കുന്ന അശോക് ലേയ്ലാന്‍ഡിന്‍റെ ആഗോള തലത്തില്‍ വെച്ച് ഏറ്റവും അത്യാധുനികവും സുസ്ഥിരവുമായ ഒന്നാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിനായിരിക്കും ഈ പ്ലാന്‍റ് പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. പ്രതിവര്‍ഷം 5000 വാഹനങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രീതിയിലാണ് പ്ലാന്‍റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവിടത്തെ ഭൂരിഭാഗം ജീവനക്കാരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് കൂടാതെ ജീവനക്കാരില്‍ ഗണ്യമായൊരു ശതമാനം സ്ത്രീകളാണ് എന്നതും ഈ പ്ലാന്‍റിന്‍റെ പ്രത്യേകതയാണ്.

ഈ പുതിയ പ്ലാന്‍റിന്‍റെ ഉദ്ഘാടനം വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നടന്നത് അശോക് ലെയ്ലന്‍ഡിന്‍റെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിന്‍റെ തുടക്കമായാണ് കാണുന്നത്. വളര്‍ച്ചക്ക് പുതിയ വഴികള്‍ തുറക്കാനും അര്‍ത്ഥവത്തായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ മേഖലയില്‍ ദീര്‍ഘകാല അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വാണിജ്യ വാഹന വ്യവസായത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തിന്‍റെ അടയാളമാണ് ഈ നിര്‍മ്മാണ യൂണിറ്റ്. സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ വലിയൊരു സംഭാവന നല്‍കാന്‍ ഇതിന് സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ പുതിയ പ്ലാന്‍റിലൂടെ തങ്ങള്‍ ഭാവിക്കായി തയ്യാറെടുക്കുകയും, പുറന്തള്ളുന്ന മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയും ചെയ്യുന്നുവെന്ന് അശോക് ലേയ്ലാന്‍ഡ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയതും പുരോഗമനപരവുമായ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശ് പരിസ്ഥിതി സംരക്ഷണത്തോടും സുസ്ഥിര വികസനത്തോടും ശക്തവും സുസ്ഥിരവുമായ പ്രതിബദ്ധത കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രീന്‍ മൊബിലിറ്റി യാത്രയില്‍ ഉത്തര്‍പ്രദേശ് സ്വാഭാവിക പങ്കാളികളായി മാറിയത്. 2048ഓടെ പുറന്തള്ളുന്ന മലിനീകരണം ഇല്ലാതാക്കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള അശോക് ലേയ്ലാന്‍ഡിന്‍റെ ദൃഢലക്ഷ്യവുമായി ചരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ഈ അത്യാധുനിക പ്ലാന്‍റ് സ്ഥാപിക്കുന്നതില്‍ ഇത് പ്രധാന പ്രേരകശക്തിയായി. അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന തോതിലുള്ള ഓട്ടോമേഷന്‍ സംവിധാനത്തോടും കൂടിയ ഈ പ്ലാന്‍റ് ലോകോത്തര ഗുണനിലവാരത്തോടും ഇന്നൊവേഷനിലും തങ്ങളുടെ ശ്രദ്ധ എത്ര ശക്തമാണെന്ന് തെളിയിക്കുന്നു. ഇലക്ട്രിക് ബസ്സുകള്‍ക്ക് വലിയ മുന്‍ഗണന നല്‍കുന്ന ഈ പ്ലാന്‍റ് ഇന്ത്യയ്ക്കായി കൂടുതല്‍ ശുചിത്വമുള്ളതും ഭാവിക്കായി സജ്ജമായതുമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്ന് അശോക് ലേയ്ലാന്‍ഡ് എംഡിയും സിഇഒയുമായ ഷേനു അഗര്‍വാള്‍ പറഞ്ഞു.

അശോക് ലേയ്ലാന്‍ഡിന്‍റെ ലഖ്നൗവിലെ പുതിയ പ്ലാന്‍റ് പ്രാദേശിക തൊഴിലാളികളുടെ നൈപുണ്യ വികസനത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ പോവുകയാണ്. ഹരിത സൗകര്യമായി രൂപകല്‍പ്പന ചെയ്ത ഈ പുതിയ പ്ലാന്‍റില്‍ റൂഫ്ടോപ്പ് സോളാര്‍ പാനലുകള്‍, ഊര്‍ജ്ജക്ഷമതയുള്ള എല്‍ഇഡി ലൈറ്റുകള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍-പ്ലാന്‍റ് ലൊജിസ്റ്റിക്സ്, പോസിറ്റീവ് വാട്ടര്‍ ബാലന്‍സ് സംരംഭങ്ങള്‍,, സീറോ-ഡിസ്ചാര്‍ജ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സുസ്ഥിര നിര്‍മ്മാണത്തിനോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടുതല്‍ ഉറപ്പിക്കുന്നു.

ഇലക്ട്രിക് വാഹന ഉപയോഗത്തില്‍ ഉത്തര്‍പ്രദേശ് മുന്‍പന്തിയിലേക്ക് ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്‍റെ ഗ്രീന്‍ മൊബിലിറ്റി കാഴ്ചപ്പാടിനോടുള്ള അശോക് ലേയ്ലാന്‍ഡിന്‍റെ ദീര്‍ഘകാല പ്രതിബദ്ധതയാണ് ഈ പുതിയ പ്ലാന്‍റ്. സുസ്ഥിര ഗതാഗത രംഗത്തുള്ള കമ്പനിയുടെ നേതൃത്വസ്ഥാനത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുകയും, സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും കൂടുതല്‍ ശുചിത്വമുള്ളതും കാര്യക്ഷമവുമായ ഭാവിക്കായി സജ്ജമായ ഗതാഗത പരിസ്ഥിതി നിര്‍മ്മിക്കുന്നതില്‍ നിര്‍ണായക പങ്കാളിയായി അശോക് ലേയ്ലാന്‍ഡിനെ ഇത് മാറ്റുകയും ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com