Times Kerala

ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന് തമിഴ്നാട് ഗവർണർ; മറുപടിയുമായി ഡിഎംകെ

 
ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന് തമിഴ്നാട് ഗവർണർ; മറുപടിയുമായി ഡിഎംകെ

ചെന്നൈ: ദേശീയഗാനത്തെ ഡിഎംകെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നുമുള്ള ആരോപണവുമായി ബിജെപി. അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവർണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെ നൽകിയ മറുപടി. നയപ്രഖ്യാപന പ്രസംഗം പൂർണമാക്കാതെ ഗവർണർ ആർ എൻ രവി മടങ്ങിയതിന് പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്നത്.

തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്നാട്ടിൽ എല്ലാ ചടങ്ങുകളും ആരംഭിക്കുന്നത്. വർഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന  കീഴ്വഴക്കമാണിത്. സംസ്ഥാന ഗാനത്തിന് പകരം തന്‍റെ പ്രസംഗത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നായിരുന്നു ഗവർണർ ആർ എൻ രവിയുടെ ആവശ്യം. ആർ എൻ രവിയുടെ ആവശ്യം തള്ളിയ സർക്കാർ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപി ആരോപിച്ചത്.

Related Topics

Share this story