ഡൽഹി വായു മലിനീകരണ തോത് കുറഞ്ഞു; 467ൽ നിന്നും 398 ആയി എയർ ക്വാളിറ്റി ഇൻഡക്സ്
Nov 18, 2023, 13:29 IST

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോർട്ടുകൾ. 467 ഉണ്ടായിരുന്ന തോത് നിലവിൽ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അയൽ ജില്ലകളിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നതിനാൽ വിഷപ്പുകയ്‌ക്ക് ശമനമില്ല. വയോധികരും, കുട്ടികളുമടക്കമുള്ളവർ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഡൽഹിയിൽ മാത്രമല്ല അടുത്ത് മറ്റ് ജില്ലകളിലും വായു മലിനീകരണം വർദ്ധിക്കുകയാണ്.