ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തുന്നതിനായി ഡൽഹി പോലീസ് നിയമപദേശം തേടുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.(Delhi Police Seeks Legal Advice On Charges Against Congress Leaders)
നിലവിൽ അനധികൃതമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. കൊണാട്ട് പ്ലേസിൽ വെച്ച് ദ്രുത കർമ്മ സേനയെ ആക്രമിച്ചതിന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് 10 എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പോലീസിന്റെ അവകാശവാദം തള്ളിക്കൊണ്ട് ഡൽഹി ലേഡി ഹാർഡിംഗ് ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റ സി.ജെ.പി പ്രവർത്തകന് ലേഡി ഹാർഡിംഗ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കണ്ണിന് താഴെ തറച്ച പെല്ലറ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി വരും മണിക്കൂറുകളിൽ കൂടുതൽ ശസ്ത്രക്രിയകൾ നടക്കും.
Story Summary
Delhi Police is seeking legal counsel to invoke harsher charges against top Congress leaders including Rahul Gandhi, Priyanka Gandhi, and Mallikarjun Kharge for protesting near the Prime Minister’s residence over the NEET paper leak. Meanwhile, a medical report from Lady Hardinge Hospital confirmed that a CJP protester underwent emergency surgery to remove pellets, contradicting Delhi Police’s claims denying pellet gun usage.


