HomeKerala'പണത്തിന് മീതെ പരുന്തും പറക്കില്ലേ? സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? സംവിധാനങ്ങൾ പൂർണ്ണ...

‘പണത്തിന് മീതെ പരുന്തും പറക്കില്ലേ? സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? സംവിധാനങ്ങൾ പൂർണ്ണ പരാജയം’: ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ പോലീസിനും സർക്കാരിനുമെതിരെ ഹൈക്കോടതി | Kerala High Court

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അടിസ്ഥാനപരമായ അറസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വിട്ടയച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്.(Kerala High Court Slams Police Over Procedural Lapses In Nitin Raj Death Case)

കേസിൽ പൊലീസ് അതീവ അശ്രദ്ധമായി പെരുമാറിയെന്നും പ്രതിക്ക് എളുപ്പത്തിൽ പുറത്തിറങ്ങാനും ജാമ്യം ലഭിക്കാനുമുള്ള സാഹചര്യമൊരുക്കുകയായിരുന്നോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡോ. എം.കെ. റാം കീഴടങ്ങാൻ പൊലീസ് കാത്തിരിക്കുകയായിരുന്നു.

പണത്തിന് മീതെ പരുന്തും പറക്കില്ലേ? പണമുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണോ നിലനിൽക്കുന്നത്? സുപ്രീം കോടതിയുടെ ഗൈഡ്‌ലൈൻസ് പോലുമറിയാതെയാണോ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്? ഒരു ഡി.വൈ.എസ്.പി നേതൃത്വം നൽകിയ അന്വേഷണത്തിൽ ഇത്തരം വലിയ വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാകില്ല. ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ല എന്നും കോടതി വിമർശിച്ചു.

അന്വേഷണസംഘത്തെ മാറ്റി തലയൂരാൻ സർക്കാരിന് സാധിക്കില്ല. ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണ്. പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദിച്ച ഹൈക്കോടതി, സംഭവത്തിൽ വരുന്ന വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. കേസിന്റെ രേഖകൾ ഹാജരാക്കാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയം പരിഗണിച്ച വിചാരണക്കോടതി ജഡ്ജിക്ക് വീഴ്ച പറ്റിയോ എന്ന കാര്യവും പരിശോധിക്കുമെന്ന് വ്യക്തമാക്കി.

Story Summary

The Kerala High Court slammed the state police and government over procedural lapses in arresting Dr. M.K. Ram, the accused in the death case of dental student Nitin Raj. Questioning whether upper police officials conspired with the accused, the Court observed that systemic failures were protecting the wealthy, and directed the government to file an explanation by Friday.

WhatsApp Channel Banner

Latest updates

‘ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്’: വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.(CM VD Satheesan On Power Crisis In...

‘രാമക്ഷേത്രത്തിലെ തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും...

പ്രയാഗ്‌രാജ്: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തുക തട്ടിയെടുത്തെെന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ പോലും കുലുങ്ങാത്തവരെ നാണംകെടുത്താൻ ഇനി ഒന്നിനും സാധിക്കില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു....

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16കാരിക്ക് നേരെ ലൈംഗികാതിക്രമം: മലപ്പുറം...

മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പിടിയിലായത്.(Malappuram Man Arrested In...

‘ബുൾഡോസർ നീതി’: അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി; കേസ് ചീഫ്...

പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന 'ബുൾഡോസർ നീതി' തടയുന്നതിനായി വിചാരണക്കോടതികൾക്കും ഹൈക്കോടതിക്കും ഉത്തരവിറക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തേക്ക് പ്രതികളുടെ...

വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് 3 മരണം: സ്ഥിരീകരിച്ച്...

കാരക്കസ്: വെനസ്വേലയിൽ ഹാന്റാ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അൻസോവാടെഗി പ്രവിശ്യയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് മരിച്ചത്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് നേരിട്ട്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...