തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ നിന്നും മുഖ്യമന്ത്രി വി ഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. കെ സി വേണുഗോപാലാണ് തൃശൂരിലെ അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ രൂക്ഷമായ ഭാഷയിലാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.(Chandy Oommen Rejects Speculations Over VD Satheesan Omission From Oommen Chandy Memorial)
സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും, ചില ഭാഗങ്ങളിൽ നിന്ന് കുടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായെങ്കിലും സത്യം എന്നായാലും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ സ്വയംവിമർശനത്തിന് തയ്യാറാകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
കുറ്റവിമുക്തനാക്കപ്പെട്ട കാര്യവും ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്യുവിനെക്കുറിച്ച് മുഖ്യമന്ത്രി മോശമായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും, അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Story Summary
Chandy Oommen MLA clarified that CM V D Satisan was not excluded from the Oommen Chandy memorial event in Thrissur, noting that K C Venugopal is attending. Commenting on the Solar case, he stated that the truth will prevail.


