ദളിത് വയോധികനെ മർദിച്ചു; അഞ്ച് പേർക്കെതിരെ കേസ്
Sep 20, 2023, 08:00 IST

ജയ്പുർ: രാജസ്ഥാനിൽ ദളിത് വയോധികനെ മർദിച്ചതിന് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ഗുർജാർ സമുദായത്തിൽ നിന്നുള്ളവർക്കെതിരെയാണ് നടപടി. ചിത്തോർഗഡ് ജില്ലയിലാണ് സംഭവം നടന്നത്.
ഗുർജാർ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് പരുഷമായി സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് പേർ ദുഗർ ഗ്രാമവാസിയായ ദലു സാൽവി(70)യെ മർദിച്ചിരുന്നു. ഇതേതുടർന്ന് രത്തൻലാൽ ഗുർജാർ, ഹസാരി ഗുർജാർ, ഉഗ്മ ഗുർജാർ എന്നിവർക്കെതിരെയും മറ്റ് രണ്ട് പേർക്കെതിരെയുമായി പോലീസ് കേസെടുക്കുകയായിരുന്നു.
