ദാബോൽക്കർ വധം: അന്വേഷണത്തിന് മേൽനോട്ടം തുടരണമെന്ന് ആവശ്യപ്പെട്ട് മകൾ സുപ്രീം കോടതിയിൽ

മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവറാണ് മുക്തയ്ക്ക് വേണ്ടി ഹാജരായത്. ഒളിവിലുള്ള രണ്ട് പ്രതികളെ ഇതുവരെ കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജസ്റ്റീസുമാരായ സജ്ജയ് കിഷൻ കൗൾ, അസാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചത്. ഹർജിയുടെ പകർപ്പുകളും ബോംബെ ഹൈക്കോടതിയുടെ ഉത്തരവും സിബിഐയ്ക്ക് കൈമാറാൻ ബെഞ്ച് നിർദ്ദേശം നൽകി.
അതേസമയം, കൊലപാതക ഗൂഢാലോചനയുടെ വ്യാപ്തി ഉൾപ്പെടെ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കില്ലെന്നും കൂടുതൽ നിരീക്ഷണം ആവശ്യമില്ലെന്നും ഏപ്രിലിലാണ് ബോംബെ ഹൈക്കോടതി അറിയിച്ചത്.