ചെലവ് ചുരുക്കല്‍ നടപടി; ഗൂഗിളില്‍ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് ഈ വര്‍ഷം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ

ചെലവ് ചുരുക്കല്‍ നടപടി; ഗൂഗിളില്‍ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് ഈ വര്‍ഷം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ
 ന്യൂഡല്‍ഹി: ഗൂഗിളില്‍ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് ഈ വര്‍ഷം ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ.കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഗൂഗിളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് ഈ വര്‍ഷം ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകള്‍ പരിഹരിക്കുന്നതിനായി തിങ്കളാഴ്ച നടന്ന യോഗത്തില്‍ അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. സീനിയര്‍ വൈസ് പ്രസിഡന്റ് തലത്തിന് മുകളിലുള്ള എല്ലാവരും അവരുടെ വാര്‍ഷിക ബോണസില്‍ ‘വളരെ പ്രധാനപ്പെട്ട’ കുറവിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.  ഇന്ത്യന്‍ വംശജനായ എക്‌സിക്യൂട്ടീവിന്റെ സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമല്ല.

Share this story