

ബംഗളൂരു: നഗരത്തിലെ തിരക്കേറിയ സിൽക്ക് ബോർഡ് റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മൂന്ന് യുവാക്കൾ പിന്തുടർന്ന് ശല്യം ചെയ്തു (Bengaluru Woman Harassment). ഏകദേശം രണ്ട് മുതൽ രണ്ടര കിലോമീറ്റർ ദൂരത്തോളം യുവാക്കൾ യുവതിയെ പിന്തുടരുകയും അപായകരമായ രീതിയിൽ വാഹനമോടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിന്നാലെ കാറിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത്.
ഹെൽമറ്റ് ധരിക്കാതെ ഒരു സ്കൂട്ടറിൽ യാത്ര ചെയ്ത മൂന്ന് യുവാക്കൾ യുവതിയെ നിരന്തരം മറികടക്കുകയും അവരുടെ മുന്നിൽ വട്ടം വെച്ച് സ്കൂട്ടർ ഓടിക്കുകയും ചെയ്തു. രാത്രി പത്ത് മണിക്ക് മുൻപാണ് ഈ സംഭവം നടന്നതെന്ന് ദൃശ്യങ്ങൾ പങ്കുവെച്ച വ്യക്തി പറയുന്നു. കാറിൽ യാത്ര ചെയ്യുകയായിരുന്ന വ്യക്തി താൻ ഇത് വീഡിയോയിൽ പകർത്തിയെന്നും യുവാക്കളെ തടയാൻ ശ്രമിച്ചപ്പോൾ അവർ ഉടൻ തന്നെ സ്ഥലം വിട്ടതായും വ്യക്തമാക്കി. ഇയാൾ വീഡിയോ സഹിതം ബംഗളൂരു പോലീസിനെ ടാഗ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ബംഗളൂരു പോലീസ് ഉടൻ തന്നെ നടപടി സ്വീകരിച്ചു. യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
A disturbing video of three men on a scooty harassing a lone woman rider in Bengaluru has gone viral. The incident took place on the Silk Board route, where the men followed the woman for over 2 kilometers, riding recklessly and repeatedly blocking her path. A car passenger traveling behind them filmed the harassment and intervened, causing the men to flee.