'കേന്ദ്രത്തിൻ്റേത് മുതലാളിത്ത നയങ്ങൾ': മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഖാർഗെ, കേരളത്തിന് അഭിനന്ദനം | Kharge

നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നിർദ്ദേശം
Kharge lashes out at Modi government, congratulates Kerala
Updated on

ന്യൂഡൽഹി: ജനാധിപത്യവും ഭരണഘടനയും വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരണമെന്നും മല്ലികാർജുൻ ഖാർഗെ ആഹ്വാനം ചെയ്തു. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kharge lashes out at Modi government, congratulates Kerala)

പാവപ്പെട്ടവരുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര നടപടി ദരിദ്രരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വി.ബി.ജി റാംജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

നരേന്ദ്ര മോദി സർക്കാരിന്റെ ഓരോ തീരുമാനവും സാധാരണക്കാർക്കല്ല, മറിച്ച് വൻകിട മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും ഖർഗെ ആഞ്ഞടിച്ചു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മികച്ച വിജയത്തെ ഖർഗെ പ്രത്യേകം പരാമർശിച്ചു. മികച്ച വിജയം കൈവരിച്ച കേരളത്തിലെ നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ഇപ്പോൾ മുതൽ തന്നെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരമർപ്പിച്ചുകൊണ്ടാണ് രാവിലെ 11-ന് ഇന്ദിരാഭവനിൽ യോഗം ആരംഭിച്ചത്. പാർട്ടിയുടെ ഭാവി പരിപാടികളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും യോഗം ചർച്ച ചെയ്യും. കേരളത്തിൽ നിന്ന് കെ. സുധാകരൻ എംപി, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com