പുൽവാമയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
Sat, 18 Mar 2023

ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ചെ സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് തീവ്രവാദികളെ സുരക്ഷാസേന വളഞ്ഞതായാണ് റിപ്പോർട്ട്.