സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു; 93.12 ശതമാനം വിജയം: പെണ്‍കുട്ടികള്‍ മുന്നില്‍
May 12, 2023, 14:28 IST

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.12 ശതമാനമാണ് വിജയം. 94.40 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 94.25. ആണ് വിജയശതമാനം. 92.27 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം.വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം.