Times Kerala

 കൊടും ക്രൂരത., ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ തിരുകി മകളെ കൊലപ്പെടുത്തി; അമ്മയും ബന്ധുവും കസ്റ്റഡിയിൽ

 
crime
 ചെന്നൈ: 70 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്നു ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ തിരുകി കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളിക്കു സമീപത്താണ് ക്രൂര സംഭവം നടന്നത്. വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം സ്വദേശിനി മഹാലക്ഷ്മിയാണ് (10) കഴിഞ്ഞ ദിവസം മരിച്ചത്. വീടിനു സമീപമുള്ള ബന്ധുവീട്ടില്‍ നിന്ന് 70 രൂപ കാണാതായിരുന്നു. പലഹാരം വാങ്ങുന്നതിനായി കുട്ടിയാണ് പണമെടുത്തതെന്നു ബന്ധു മല്ലിക കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മ മണിമേഘലയോട് ഇക്കാര്യം പറഞ്ഞു. പിന്നാലെ, സ്പൂണ്‍ അടുപ്പില്‍ വച്ച് പഴുപ്പിച്ച് മണിമേഘല കുട്ടിയുടെ വായിലും തുടയിലും പൊള്ളലേല്‍പിച്ചു.അടുപ്പില്‍ ഉണക്കമുളകിട്ടു പുക ശ്വസിപ്പിക്കുകയും ചെയ്തു. ഇതോടെ കുട്ടി അവശയായി. സമീപത്തെ ഫാര്‍മസിയില്‍ നിന്നു മരുന്ന് വാങ്ങി നല്‍കിയെങ്കിലും ആരോഗ്യനില വഷളായി. തുടർന്ന് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നാലെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ വീട്ടിലെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.

Related Topics

Share this story