നക്സലേറ്റുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു
May 20, 2023, 06:28 IST

റാഞ്ചി: ജാർഖണ്ഡിൽ നക്സലേറ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്ത് വയസുള്ള കുട്ടി മരിച്ചു. ചൈബാസയിലെ ടോന്റോ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
റോളരൂപി ജെൻഗഗഡ വനത്തിൽ പുല്ലു പറക്കാൻ പോയതായിരുന്നു കുട്ടി. പോലീസും സിആർപിഎഫും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഗ്രാമവാസികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് ചൈബാസയിലെ സദർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സുരക്ഷാഉദ്യോഗസ്ഥരുടെ വാഹനം തകർക്കുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചതാണ് ഈ സ്ഫോടക വസ്തുവെന്ന് അധികൃതർ അറിയിച്ചു.