ന്യൂഡൽഹി: ബീഹാറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്കുകൾ ഉപയോഗിച്ചുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി അസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിച്ച് കൃത്രിമമായി പ്രക്ഷോഭങ്ങൾ സൃഷ്ടിക്കാനും രാജ്യത്ത് അരാജകത്വം വളർത്താനും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.(BJP against Rahul Gandhi and accuses Manufacturing Protest False AK47 Claim)
വ്യാജ പ്രചാരണങ്ങൾ നടത്തിയതിന് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി വക്താക്കൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിർഭാഗ്യകരം എന്ന് മാത്രമല്ല, ഒരു ‘പാപം’ കൂടിയാണെന്ന് ഭരണകക്ഷി വിശേഷിപ്പിച്ചു. ബീഹാറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ എ.കെ-47 തോക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും, നൂറുകണക്കിന് ആളുകളെ എഫ്.ഐ.ആർ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയത്.
Story Summary
The BJP strongly criticized Leader of the Opposition Rahul Gandhi, accusing him of spreading false claims and trying to manufacture protests regarding the alleged use of AK-47 rifles against protesting students in Bihar. Terming his statements a deliberate attempt to create anarchy, the ruling party demanded an apology for disseminating unverified information.


