HomeNational'പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ചയില്ലാതെ ബിൽ പാസാക്കും': കിരൺ റിജിജു, ബിൽ JPCക്ക്...

‘പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ചയില്ലാതെ ബിൽ പാസാക്കും’: കിരൺ റിജിജു, ബിൽ JPCക്ക് വിടണമെന്ന് പ്രതിപക്ഷം, നേരിട്ട് ചർച്ച വേണമെന്ന് കേന്ദ്രം, ചർച്ച 5 മണിക്ക് ശേഷം | Anti Paper Leak Bill

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിലും ബിൽ ലോക്‌സഭയിൽ പാസാക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പരീക്ഷാ പരിഷ്‌കരണ ബില്ലിന്മേൽ ചർച്ച നടത്താൻ പ്രതിപക്ഷ കക്ഷികൾ തയാറായില്ലെങ്കിൽ, ചർച്ചയില്ലാതെ തന്നെ സർക്കാർ ബിൽ പാസാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി.(Anti Paper Leak Bill, Kiren Rijiju says Government Will Pass Bill Without Debate)

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ പൂർണ്ണമായി അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് റിജിജു ചൂണ്ടിക്കാട്ടി. പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുന്നതിനായി വിപ്ലവകരമായ ബില്ലാണ് സഭയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമനടപടികൾ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ ബില്ലിന്മേൽ നടക്കാൻ പോകുന്ന ചർച്ചയിൽ പ്രതിപക്ഷം രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് പങ്കാളികളാകണമെന്ന് കിരൺ റിജിജു അഭ്യർത്ഥിച്ചു.

ഡോ. ജിതേന്ദ്ര സിംഗ് ലോക്‌സഭയിൽ അവതരിപ്പിച്ച ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’ സഭയിൽ നേരിട്ട് ചർച്ച ചെയ്യുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നു. ബിൽ നേരിട്ട് ചർച്ചയ്ക്ക് എടുക്കാതെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്കോ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്കോ വിടണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യം ലോക്‌സഭയിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രിയും സർക്കാരും മാപ്പ് പറയണമെന്ന് കോൺഗ്രസ് എം.പി ആവശ്യപ്പെട്ടു.

അതേസമയം, സഭയിൽ ബില്ലിന്മേൽ നേരിട്ടുള്ള ചർച്ചയ്ക്കാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ചയ്ക്ക് സർക്കാർ നിർദ്ദേശിച്ചേക്കും. ചർച്ചയിൽ പങ്കെടുക്കേണ്ട എൻ.ഡി.എ നേതാക്കളുടെ പട്ടിക ബി.ജെ.പിയും എൻ.ഡി.എയും സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ബാൻസുരി സ്വരാജ്, തേജസ്വി സൂര്യ, അനുരാഗ് ഠാക്കൂർ, ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെ 12 നേതാക്കളാണ് ഭരണപക്ഷത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുക. വൈകീട്ട് 5 മണിക്ക് ചർച്ച ആരംഭിക്കുന്നതിനായി എല്ലാ പാർട്ടികളും കൂടിയാലോചനകൾ നടത്താൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്.

Story Summary

Parliamentary Affairs Minister Kiren Rijiju announced in the Lok Sabha that the government will pass the Public Examinations (Prevention of Unfair Means) Amendment Bill, 2026, even without debate if Opposition parties boycott the discussion. Urging the Opposition to participate, Rijiju highlighted Prime Minister Narendra Modi’s initiative to bring revolutionary reforms to prevent paper leaks and protect students’ futures.

WhatsApp Channel Banner

Latest updates

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ...

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ ആദ്യ പകുതിയോടെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് യുക്രൈൻ...

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക; 194 യാത്രക്കാരുമായി ഇൻഡിഗോ...

ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing)....

ഗാസയിൽ അന്താരാഷ്ട്ര സുരക്ഷാസേനയ്ക്ക് വഴിതുറന്ന് ഇസ്രായേൽ; ട്രംപ് വെടിനിർത്തൽ...

ഗാസയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ അനുമതി നൽകുന്ന നിയമപരമായ ചട്ടക്കൂടിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച...

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു: പ്രതിയായ...

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26-കാരി വെടിയേറ്റ് മരിച്ചു. റെക്‌സ്‌ഡെയ്‌ലിലെ ഹംബർവുഡ് ബൊളിവേർഡ് - റെക്‌സ്‌ഡെയ്ൽ ബൊളിവേർഡ് പ്രദേശത്ത് വെച്ചാണ് നവനീത് കൗർ എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ...

ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ തിരിച്ചടി; മലേഷ്യയിൽ റോഹിങ്ക്യ കുട്ടികളുടെ...

ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...