Times Kerala

ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് ​അമി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേറ്റു 

 
അപകടം
ന്യൂ​ഡ​ൽ​ഹി: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടമുണ്ടായി. ര​ണ്ട് ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെത്തിയ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് പ​രി​ക്കേറ്റു. സംഭവമുണ്ടായത് ഡ​ൽ​ഹി​യി​ലാ​ണ്. പരിക്കേറ്റത് ഗോ​വി​ന്ദ്, അ​ശോ​ക് എ​ന്നി​വർക്കാണ്. ഇവരെ ഹി​ന്ദു റാ​വു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിക്കുകയും പിന്നീട് ഗോ​വി​ന്ദി​നെ എ​ൽ ​എ​ൻ ​ജെ​ പി ആ​ശു​പ​ത്രി​യി​ലേ​ക്കു മാറ്റുകയും ചെയ്തു. ​സം​ഭ​വ​ത്തി​ൽ പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്യുകയും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​ർ ഡ്രൈ​വ​ർ വീ​രേ​ന്ദ്ര​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അറിയിച്ചത് സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായാണ്. 

Related Topics

Share this story