Times Kerala

 ഒളിക്യാമറ വെച്ചു, നഗ്ന ദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി പണം തട്ടാനും ശ്രമം ; വീട്ടുജോലിക്കാരനെതിരെ പരാതിയുമായി യുവതി 

 
rape
  ഗുരുഗ്രാം: വീട്ടുജോലിക്കാരനെ തന്റെ നഗ്നദൃശ്യം പകർത്തിയെന്നും, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി യുവതി രംഗത്ത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഒരു ഏജൻസി വഴി വീട്ടിൽ ജോലിക്കെത്തിയ ശുംഭംകുമാർ എന്ന യുവാവ് തന്റെ മുറിയിൽ ഒളിക്യാമറ വച്ച് തന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അടുത്തിടെ വീട് വ്യത്തിയാക്കുന്നതിനിടെയാണ് യുവതി തന്‍റെ കിടപ്പുമുറിയിൽ നിന്നും ഒളിക്യാമറകള്‍ കണ്ടെത്തിയതെന്നും, പരിശോധനയില്‍ ഇത് ചെയ്തത്  പുതിയതായി വീട്ടിൽ ജോലിക്കെത്തിയ ശുംഭുംകുമാറാണെന്ന് മനസിലാക്കിയതായും യുവതി പറയുന്നു.
തുടർന്ന് ഇയാളെ വിളിച്ച് ചോദ്യം ചെയ്തതോടെ തന്‍റെ കൈവശം യുവതി വസ്ത്രം മാറുന്നതടക്കമുള്ള നഗ്നദൃശ്യങ്ങളുണ്ടെന്നും ഇത് പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പൊലീസിനെ സമീപിച്ചാൽ ദൃശയങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി ശുംഭംകുമാറിനെ ഏജൻസിയിൽ വിളിച്ച് പറഞ്ഞ് ജോലിയിൽ നിന്നും മാറ്റിച്ചു.എന്നാൽ ജോലിയിൽ നിന്ന് പിരിച്ച് വിടപ്പെട്ടതോടെ പ്രതി യുവതിയെ വിളിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും, തനിക്ക് രണ്ട് ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കിൽ നഗ്ന ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.  ഐടി നിയമത്തിലെ  വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടു

Related Topics

Share this story