

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മലയാളി വൈദികനെയും ഭാര്യയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ, ഇവരുടെ സഹായി എന്നിവരെയാണ് ഷിംഗോഡിയിൽ വെച്ച് പോലീസ് പിടികൂടിയത്. ക്രിസ്മസ് പ്രാർത്ഥനായോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു പോലീസിന്റെ അപ്രതീക്ഷിത നടപടി.(Malayali priest and family in police custody in Nagpur)
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒരു വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് സി.എസ്.ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചു. എന്നാൽ, കസ്റ്റഡിയിലെടുത്തതിന്റെ ഔദ്യോഗികമായ കാരണം വ്യക്തമാക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പ്രാർത്ഥനായോഗം തടസ്സപ്പെടുത്തിക്കൊണ്ടുള്ള പോലീസിന്റെ നീക്കത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.