ഇന്ത്യൻ നടന് നേരെ അമേരിക്കയിൽ ആക്രമണം; ഗുരുതര പരിക്ക്

ഇന്ത്യൻ നടന് നേരെ അമേരിക്കയിൽ ആക്രമണം; ഗുരുതര പരിക്ക്
വാഷിങ്ടൺ: പഞ്ചാബി നടൻ അർമാൻ ധാലിവാലിന് നേരെ അമേരിക്കയിൽ ആക്രമണം. ഒരു ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നടൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.  സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നടൻ തന്നെ അക്രമിയെ കീഴ്പ്പെടുത്തുന്നതും ഉടൻ അവിടെയുണ്ടായിരുന്ന മറ്റുള്ളവർ എത്തി പിടിച്ചുവെക്കുന്നതും വിഡിയോയിൽ ഉണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മു​റിവേറ്റ് ബാൻഡേജിട്ട നടന്റെ ചിത്രങ്ങളും പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഞ്ചാബി, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടനാണ് അർമാൻ ധാലിവാൽ.

Share this story