Times Kerala

 ജോലി വാ​ഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സം​ഗം ചെയ്തു; മുൻ മുൻസിപ്പൽ കമീഷണർക്കും അധ്യക്ഷനുമെതിരെ കേസ്

 
ജോലി വാ​ഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സം​ഗം ചെയ്തു; മുൻ മുൻസിപ്പൽ കമീഷണർക്കും അധ്യക്ഷനുമെതിരെ കേസ്
ജയ്പൂർ: രാജസ്ഥാനിൽ ജോലി വാ​ഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷനും മുൻ കമ്മീഷണർക്കുമെതിരെ കേസെടുത്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം നടന്നത്. സിരോഹി മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ മഹേന്ദ്ര മേവാഡ, മുൻ മുൻസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അം​ഗനവാടിയിൽ ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376 ഡി (കൂട്ടബലാത്സം​ഗം), 417(വഞ്ചന), 384 എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയം പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പരാതിയുമായി എട്ടോളം സ്ത്രീകൾ രം​ഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പത്തോളം പേരടങ്ങുന്ന സംഘം ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം ജോലിക്കെത്തിയ ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  

 

Related Topics

Share this story