ഫയർഫോക്സ് ബ്രൗസർ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷ നോഡൽ ഏജൻസി
Sun, 19 Mar 2023

ഫയർഫോക്സ് ബ്രൗസർ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രം. സൈബർ സുരക്ഷ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച്, ഫയർഫോക്സ് ബ്രൗസറിൽ ഗുരുതരമായ സുരക്ഷാപ്പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഫയർഫോക്സ് ബ്രൗസറിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്നവരാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. 110.1.0 ഫയർഫോക്സ് വേർഷന് മുൻപ് ഉളളവ ഉപയോഗിക്കുന്നവർ ഉടൻ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ലോകത്ത് എവിടെ നിന്നുമുളള ഹാക്കർക്കും ഉപഭോക്താക്കളുടെ മേൽ സൈബർ ആക്രമണം നടത്താൻ സാധിക്കുന്ന തരത്തിലുള്ള സുരക്ഷാപ്പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ബ്രൗസറിന്റെ മറ്റു വേർഷനുകൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷാ പിഴവ് കണ്ടെത്തിയ വേർഷനുകളിലെ പ്രശ്നങ്ങൾക്കും കമ്പനി പരിഹാരം കണ്ടെത്തിയിട്ടുണ്ട്.