Times Kerala

ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി രാ​ജ​സ്ഥാ​നി​ലെ ഖ​നി​യി​ൽ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നടക്കം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

 
ലിഫ്റ്റ്
ജ​യ്പു​ർ: രാജസ്ഥാനിലെ ഖനിയിൽ ലിഫ്റ്റ് തകരാറിലായി. ചെ​മ്പ് ഖ​നി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് കുടുങ്ങിക്കിടക്കുന്നത് മു​തി​ർ​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നടക്കം 14 പേരാണ്. അപകടമുണ്ടായത് ജു​ൻ​ജു​നു ജി​ല്ല​യി​ലെ ഹി​ന്ദു​സ്ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡി​ന്‍റെ കോ​ലി​ഹാ​ൻ ചെ​മ്പ് ഖ​നി​യി​ലാ​ണ്. ലിഫ്റ്റിൽ കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​വും ഖ​നി ഉ​ദ്യോ​ഗ​സ്ഥ​രുമടക്കം ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന ലിഫ്റ്റിനുള്ളിലുള്ളത് ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ ഉ​പേ​ന്ദ്ര പാ​ണ്ഡെ, ഖേ​ത്രി കോ​പ്പ​ർ കോം​പ്ല​ക്‌​സ് യൂ​ണി​റ്റ് മേ​ധാ​വി ജി.​ഡി. ഗു​പ്ത, കോ​ലി​ഹാ​ൻ ഖ​നി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ.​കെ. ശ​ർ​മ, വി​ജി​ല​ൻ​സ് സം​ഘ​ത്തി​നൊ​പ്പം ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ഖ​നി​യി​ൽ ക​യ​റി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എന്നിവരടക്കമുള്ളവരാണ്. ലി​ഫ്റ്റി​ന് കേ​ടു​പാ​ടു​ണ്ടാ​യ​ത് ഖ​നി​ക്കു​ള്ളി​ൽ 2000 അ​ടി​യോ​ളം താ​ഴ്ച​യി​ൽ വ​ച്ചാ​ണ്. 

Related Topics

Share this story