പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; മതപരിവർത്തനത്തിന് നിർബന്ധിച്ചു; അധ്യാപികയുൾപ്പെടെ നാല് പേർക്കെതിരെ കേസ്
Nov 21, 2023, 09:27 IST

കാൻപൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപികയുൾപ്പെടെ നാല് പേർ പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്.
പത്താം ക്ലാസ് വിദ്യാർഥിയെ അധ്യാപിക ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നുവെന്നും പിന്നീട് അവരുടെ മതത്തിലേക്ക് മാറാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. വിവരം സ്കൂളിലെ പ്രധാനാധ്യാപികയോട് പറഞ്ഞെങ്കിലും പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു. ഇതിന് പിന്നാലെ കുടുംബം പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകായായിരുന്നു. പൊലീസും വിഷയത്തിൽ ഇടപെടാതായതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. തുടർന്ന് അധ്യാപിക ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

അധ്യാപികയുടെ ഭർത്താവ്, സഹോദരൻ, പ്രധാനാധ്യാപിക എന്നിവരാണ് പ്രതിചേർത്ത മറ്റുള്ളവർ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.