Times Kerala

നൂഡിൽസ് കഴിച്ച് 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ ആറ് പേർ ചികിത്സയിൽ; സംഭവം ഉത്തർപ്രദേശിൽ

 
നൂഡിൽസ് കഴിച്ച് 12 വയസുകാരൻ മരിച്ചു, കുടുംബത്തിലെ ആറ് പേർ ചികിത്സയിൽ; സംഭവം ഉത്തർപ്രദേശിൽ
ഉത്തർപ്രദേശിലെ പിലിബിത്തിൽ നൂഡിൽസ് കഴിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി കൊല്ലപ്പെട്ടു. കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി. പിലിബിത്തിലെ പുരാൻപുര പ്രദേശത്താണ് ഭക്ഷയാവിഷബാധ ഉണ്ടായത്. വ്യാഴാഴ്ച രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായത്.
അതെ ദിവസം രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. എന്നാൽ അന്ന് രാത്രി കൂടുതൽ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിൾ വന്നു. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരണപ്പെടുന്നത്.

Related Topics

Share this story