'കടുത്ത ഏകാന്തത': രേണുകാസ്വാമി വധക്കേസ് പ്രതി പവിത്ര ഗൗഡയ്ക്ക് ജയിലിൽ TVയും പത്രവും പുസ്തകങ്ങളും അനുവദിച്ചു | Renukaswamy murder

മറ്റു പ്രതികൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു
'കടുത്ത ഏകാന്തത': രേണുകാസ്വാമി വധക്കേസ് പ്രതി പവിത്ര ഗൗഡയ്ക്ക് ജയിലിൽ TVയും പത്രവും പുസ്തകങ്ങളും അനുവദിച്ചു | Renukaswamy murder
Updated on

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് ആശ്വാസം. ജയിലിൽ പത്രം വായിക്കാനും ടിവി കാണാനും പുസ്തകങ്ങൾ ഉപയോഗിക്കാനും കോടതി അനുവാദം നൽകി. ജയിലിൽ തനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ ഈ സൗകര്യങ്ങൾ വേണമെന്നും ആവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിച്ചിരുന്നു.(Renukaswamy murder case accused Pavithra Gowda allowed to have TV, newspaper and books in jail)

കേസിലെ മറ്റ് പ്രതികളായ നടൻ ദർശനും അനുയായികൾക്കും ജയിലിൽ ടിവി കാണാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പവിത്രയും അപേക്ഷ നൽകിയത്. പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തെത്തുടർന്നാണ് ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ നടൻ ദർശന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് കൊലപാതകത്തിന് പ്രേരണ നൽകിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര.

Related Stories

No stories found.
Times Kerala
timeskerala.com