

ജംഷഡ്പൂർ: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ വനിതാ പോലീസ് വാച്ചറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Murder). പൊട്ക പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയായ ജ്യോതിക ഹെംബ്രം ആണ് കൊല്ലപ്പെട്ടത്. ജ്യോതികയുടെ കാമുകനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡിസംബർ 16-ന് പൊട്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡ സിദ്ഗി പ്രധാന റോഡരികിലാണ് ജ്യോതികയുടെ മൃതദേഹം കണ്ടെത്തിയത്. റോഡരികിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്ത് തന്നെ ഇവരുടെ സ്കൂട്ടറും ഉണ്ടായിരുന്നു. ജ്യോതികയെ കാമുകൻ ഫോൺ വിളിച്ച് വരുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. കഴുത്തറുത്തതിന് പുറമെ ശരീരത്തിൽ പലയിടത്തും കത്തി കൊണ്ട് കുത്തിയിട്ടുമുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടതായാണ് വിവരം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ഉടൻ തന്നെ ഇയാളെ പിടികൂടുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
A 23-year-old female police watchman, Jyotika Hembram, was found brutally murdered in Jharkhand’s Jamshedpur on December 16. Her family has accused her boyfriend of slitting her throat and stabbing her multiple times after calling her to a secluded spot. While the suspect remains at large, police have launched a manhunt and are investigating the motive behind the gruesome killing.