Gang Rape

ഫരീദാബാദിലെ ഹോട്ടലിൽ ഷൂട്ടിംഗ് താരം ബലാത്സംഗത്തിന് ഇരയായി; സുഹൃത്തായ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ | Crime

Published on

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുക്കാനെത്തിയ 23-കാരിയായ കായികതാരം ഹോട്ടൽ മുറിയിൽ പീഡനത്തിനിരയായി (Crime). സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സത്യേന്ദ്ര, ഗൗരവ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.

ചൊവ്വാഴ്ചയാണ് ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുക്കാനായി പരാതിക്കാരിയും സുഹൃത്തും ഫരീദാബാദിൽ എത്തിയത്. ബുധനാഴ്ച വൈകുന്നേരം മത്സരം കഴിഞ്ഞതിന് ശേഷം, മെട്രോ സ്റ്റേഷനിൽ വിടുന്നതിനായി സുഹൃത്ത് തന്റെ പരിചയക്കാരനായ ഗൗരവിനെ വിളിച്ചു വരുത്തി. ഗൗരവ് തന്റെ സുഹൃത്തായ സത്യേന്ദ്രയെയും കൂട്ടി ഹോട്ടലിൽ എത്തി. തുടർന്ന് നാലുപേരും അന്ന് ഹോട്ടലിൽ തങ്ങാനും അടുത്ത ദിവസം മടങ്ങാനും തീരുമാനിച്ചു.

ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്ത ഇവർ രാത്രി ഒരു മുറിയിൽ ഇരുന്ന് പാർട്ടി നടത്തി. രാത്രി ഒമ്പത് മണിയോടെ സാധനങ്ങൾ വാങ്ങാനായി ഗൗരവും പെൺകുട്ടിയുടെ സുഹൃത്തും താഴേക്ക് പോയ സമയത്ത്, മുറിയിലുണ്ടായിരുന്ന സത്യേന്ദ്ര കായികതാരത്തെ പീഡിപ്പിക്കുകയായിരുന്നു. സുഹൃത്ത് മടങ്ങിയെത്തിയപ്പോൾ താരം വിവരം പറയുകയും പ്രതികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സരായ് ഖ്വാജ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Summary

A 23-year-old female shooter was allegedly raped at a hotel in Faridabad while visiting for a competition. Police have arrested three individuals, including the victim's female friend and two men, Satendra and Gaurav. The victim alleged that while her friend and one man went downstairs, the other accused, Satendra, raped her in the room. The suspects were locked inside by the victim before police arrived and have since been sent to judicial custody.

Times Kerala
timeskerala.com