ചെന്നൈയിൽ പിറ്റ്ബുൾ, റോട്ട്‌വീലർ നായ ഇനങ്ങൾക്ക് നിരോധനം: ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ | Dog

നിലവിലുള്ള ലൈസൻസുകൾ പുതുക്കി നൽകുകയുമില്ല.
ചെന്നൈയിൽ പിറ്റ്ബുൾ, റോട്ട്‌വീലർ നായ ഇനങ്ങൾക്ക് നിരോധനം: ലംഘിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ | Dog
Updated on

ചെന്നൈ: പൊതുസുരക്ഷ കണക്കിലെടുത്ത് ആക്രമണസ്വഭാവമുള്ള പിറ്റ്ബുൾ, റോട്ട്‌വീലർ ഇനം നായ്ക്കളുടെ വളർത്തലിനും വിൽപ്പനയ്ക്കും ചെന്നൈ കോർപ്പറേഷൻ വിലക്കേർപ്പെടുത്തി. കൗൺസിൽ യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.(Pitbull and Rottweiler dog breeds banned in Chennai)

ഈ രണ്ട് ഇനങ്ങളിൽപ്പെട്ട നായ്ക്കൾക്ക് ഇനി മുതൽ പുതിയ പെറ്റ് ലൈസൻസ് അനുവദിക്കില്ല. നിലവിലുള്ള ലൈസൻസുകൾ പുതുക്കി നൽകുകയുമില്ല. നഗരപരിധിയിൽ ഈ ഇനം നായ്ക്കളെ വാങ്ങുന്നതും വിൽക്കുന്നതും പൂർണ്ണമായും നിരോധിച്ചു.

ലൈസൻസില്ലാതെ ഈ നായ്ക്കളെ വാങ്ങുകയോ വളർത്തുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും. നിലവിൽ ഈ ഇനം നായ്ക്കളെ വളർത്തുന്നവർക്ക് അവയെ കൈവശം വെക്കാമെങ്കിലും പുറത്തിറക്കുമ്പോൾ നിയമങ്ങൾ കർശനമായി പാലിക്കണം. പൊതുസ്ഥലങ്ങളിൽ കൊണ്ടുപോകുമ്പോൾ ഇവയുടെ വായ നിർബന്ധമായും മൂടിക്കെട്ടിയിരിക്കണം.

നായ്ക്കളെ നിയന്ത്രിക്കാൻ പാകത്തിലുള്ള കട്ടിയുള്ള തുടലുകൾ ഉപയോഗിക്കണം. ഈ നിയമങ്ങൾ ലംഘിക്കുന്ന ഉടമകളിൽ നിന്ന് വൻ തുക പിഴ ഈടാക്കും.

Related Stories

No stories found.
Times Kerala
timeskerala.com