പാക്കിസ്ഥാനിൽ നിന്നും ഡ്രോ​ൺ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ൾ കാ​ഷ്മീ​രി​ൽ പി​ടി​കൂ​ടി

 പാക്കിസ്ഥാനിൽ നിന്നും ഡ്രോ​ൺ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ൾ കാ​ഷ്മീ​രി​ൽ പി​ടി​കൂ​ടി
 ശ്രീ​ന​ഗ​ർ: ജ​മ്മുകശ്മീരിലെ സാം​ബ ജി​ല്ല​യി​ൽ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി.വി​ജ​യ്പൂ​ർ മേ​ഖ​ല​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സീ​ൽ ചെ​യ്ത പെ​ട്ടി​യി​ൽ നിന്നാണ് ര​ണ്ട് പി​സ്റ്റ​ളു​ക​ൾ, പി​സ്റ്റ​ൾ മാ​ഗ​സി​നു​ക​ൾ, അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ, വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ പിടിച്ചെടുത്തത്. രാ​ജ്യ​ത്ത് അ​ക്ര​മം ന​ട​ത്താ​നാ​യി എ​ത്തി​ച്ച​താ​ണ് ആ​യു​ധ​ങ്ങ​ളെ​ന്നും പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചെ​ന്നും ‌അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Share this story