സ്വവര്‍ഗാനുരാഗ ബന്ധം പുറത്ത് പറയുമെന്ന് ഭീഷണി: 15കാരനെ കൊന്ന് യുവാവ് ജീവനൊടുക്കി

crime
 ഗ്വാളിയര്‍: താനുമായുള്ള സ്വവര്‍ഗാനുരാഗ ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് 15 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം  20-കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയറില്‍ ആണ് സംഭവം. വായും കാലുകളും ടേപ്പ് വച്ച് ഒട്ടിച്ച നിലയിലാണ് പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ ഹസിര മേഖലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇയാളുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. താനുമായി സ്വവര്‍ഗാനുരാഗ ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരന്‍ പിന്നീട് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതില്‍ മനംമടുത്താണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.  

Share this story