വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും ഉറങ്ങി കിടന്ന കുഞ്ഞ് കിണറ്റിൽ വീണു : ദാരുണാന്ത്യം | Baby

സംഭവത്തിൽ ഉഡുപ്പി ടൗൺ പോലീസ് പരിശോധന നടത്തി
Baby fell from mother's arms into a well while she was drawing water
Updated on

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി കിന്നിമുൽക്കിയിൽ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽനിന്ന് വഴുതി കിണറ്റിൽ വീണ പിഞ്ചുകുഞ്ഞ് മരിച്ചു. കിന്നിമുൽക്കി സ്വദേശി നയനയുടെ മകൾ കീർത്തന (ഒന്നര വയസ്സ്) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11:30-ഓടെ വീടിന് സമീപത്തെ കിണറ്റിനരികിലായിരുന്നു നാടിനെ നടുക്കിയ സംഭവം.(Baby fell from mother's arms into a well while she was drawing water)

അമ്മ നയന കുട്ടിയെ തോളിലെടുത്തുകൊണ്ട് കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കൈകളിൽ നിന്ന് വഴുതി ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ട നയന ഉടൻ തന്നെ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉഡുപ്പി ടൗൺ പോലീസ് പരിശോധന നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com