74-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

 74-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം
 ന്യൂ​ഡ​ൽ​ഹി: ഇന്ന് ഇന്ത്യയുടെ  74-ാം റിപ്പബ്‌ളിക് ദിനം. രാജ്യത്തിന് കരുത്തുറ്റ ഭരണഘടനയും സുസജ്ജമായ സ്വയംഭരണ സംവിധാനവും നിലവില്‍ വന്ന ദിവസം. അ​ര​ങ്ങേ​റും. പൂര്‍ണ സ്വരാജ് സാധ്യമായ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്കാണ് രാജ്യം ഇന്ന് ഒരുങ്ങുന്നത്.  ന്യൂ​ഡ​ൽ​ഹി​യി​ലെ ക​ർ​ത്ത​വ്യ​പ​ഥി​ൽ രാ​വി​ലെ പ​ത്തി​ന് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് അ​ര​ങ്ങേ​റും. അ​തി​ന് മു​ന്പാ​യി നാ​ഷ​ണ​ൽ വാ​ർ മെ​മ്മോ​റി​യ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കും. ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു​വും ച​ട​ങ്ങി​ലെ വി​ശി​ഷ്ടാ​തി​ഥി​യാ​യ ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​റ്റ് അ​തി​ഥി​ക​ൾ​ക്കു​മൊ​പ്പം പ​രേ​ഡ് വീ​ക്ഷി​ക്കും. എല്ലാവരും ഒരുമനസോടെ ജനഗണമന ചൊല്ലും. അതിന് ശേഷമാണ് സായുധ ആര്‍മി റെജിമെന്റിന്റെ 21 ഗണ്‍ സല്യൂട്ട് നടക്കുക. നാവികസേനയും വ്യോമസേനയും കരുത്തുകാട്ടും.  സേ​നാ അ​വാ​ർ​ഡു​ക​ളു​ടെ​യും വി​ശി​ഷ്ട​സേ​വാ പു​ര​സ്കാ​ര​ങ്ങ​ളു​ടെ​യും വി​ത​ര​ണ​വും വേ​ദി​യി​ൽ ന​ട​ക്കും.  എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തും വിപുലമായ ആഘോഷമാണ് നടക്കുക. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാകയുയര്‍ത്തും.  വി​വി​ധ സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും അ​ശ്വാ​രൂ​ഢ സേ​ന, സം​സ്ഥാ​ന പോ​ലീ​സ്, എ​ൻ​സി​സി, സ്‌​കൗ​ട്ട്സ്, ഗൈ​ഡ്സ്, സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടേ​യും അ​ഭി​വാ​ദ്യം ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കും. ഭാ​ര​തീ​യ വാ​യു സേ​ന ഹെ​ലി​കോ​പ്റ്റ​റി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും. നിയമസഭയില്‍ 9.30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാകയുയര്‍ത്തും. മറ്റ് ജില്ലകളില്‍ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തും.

Share this story