80 ശതമാനം എംഎൽഎമാരും പൈലറ്റിന് ഒപ്പമാണെന്ന് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ
Nov 25, 2022, 11:40 IST

ജയ്പൂർ: ഗ്രൂപ്പ് പോര് അനുദിനം രൂക്ഷമാകുന്ന രാജസ്ഥാൻ കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി സച്ചിൻ പൈലറ്റ് അനുകൂലിയായ മന്ത്രിസഭാംഗം. കോൺഗ്രസിന്റെ എംഎൽഎമാരിൽ 80 ശതമാനവും പൈലറ്റിന് ഒപ്പമാണെന്ന് പഞ്ചായത്തി രാജ് വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ പറഞ്ഞു.
തന്റെ അവകാശവാദം തെറ്റാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൈലറ്റിനെ പരിഗണിക്കണമെന്ന ആവശ്യം ഉപേക്ഷിക്കുമെന്ന് ഗുദ്ധ വ്യക്തമാക്കി. ഇക്കാര്യം തെളിയിക്കാൻ പാർലമെന്ററി പാർട്ടി യോഗം വിളിക്കണമെന്നും പൈലറ്റിനെക്കാൾ മികവുള്ള രാഷ്ട്രീയ നേതാക്കളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
