ഗ്രാ​മ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്ക് മറുപടിയുമായി മ​റാ​ത്താ നേ​താ​ക്ക​ൾ

ഗ്രാ​മ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്ക് മറുപടിയുമായി മ​റാ​ത്താ നേ​താ​ക്ക​ൾ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ത് താ​ലൂ​ക്കി​ലെ ക​ന്ന​ഡ സം​സാ​രി​ക്കു​ന്ന​വ​രു​ടെ ഗ്രാ​മ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് പ്രഖ്യാപിച്ച മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യ്ക്ക് മ​റു​പ​ടി ന​ൽ​കി മ​റാ​ത്താ നേ​താ​ക്ക​ൾ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​രു ഗ്രാ​മം പോ​ലും മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​നും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ അറിയിച്ചു.

അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന മഹാരാഷ്ട്രയിലെ ജാ​ത് താ​ലൂ​ക്ക് ക​ർ​ണാ​ട​ക​യി​ൽ ല​യി​പ്പി​ക്ക​ണ​മെ​ന്ന് 2012-ൽ ​പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​മേ​യം പാസാക്കിയിരുന്നു. കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളി​ലെ അ​പ​ര്യാ​പ്ത​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ന്ന​ഡ ജ​ന​വി​ഭാ​ഗ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള ഗ്രാ​മ​ങ്ങ​ൾ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ഈ ​നീ​ക്കം ന​ട​പ്പാ​ക്കു​മെ​ന്ന് ബു​ധ​നാ​ഴ്ച ബൊ​മ്മെ പ്ര​ഖ്യാ​പി​ച്ച​താ​ണ് മ​ഹാ​രാ​ഷ്ട്ര നേതാക്കളിൽ പ്രകോപനമുണ്ടായത്. 

ജാ​തി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ച്ചെ​ന്നും ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലു​ള്ള ഗ്രാ​മ​ങ്ങ​ൾ​ക്കാ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഷി​ൻ​ഡെ വ്യക്തമാക്കി. ഇ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ലെ ബെ​ള​ഗാ​വി അ​ട​ക്ക​മു​ള്ള ജി​ല്ല​ക​ളി​ലെ മ​റാ​ത്താ ജ​ന​വി​ഭാ​ഗം വ​സി​ക്കു​ന്ന എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മ​ഹാ​രാ​ഷ്ട്ര​യി​ൽ നിയമപരമായി കൂട്ടിച്ചേർക്കുമെന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് പ​റ​ഞ്ഞു.


 

Share this story