മം​ഗ​ളൂ​രു ഓ​ട്ടോ​റി​ക്ഷ സ്‌​ഫോ​ട​നം: ഷാ​രി​ഖ് അ​ഞ്ചു ദി​വ​സം ആ​ലു​വ​യി​ല്‍ താ​മ​സി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ സംഘത്തിന്റെ ക​ണ്ടെ​ത്ത​ല്‍

മം​ഗ​ളൂ​രു ഓ​ട്ടോ​റി​ക്ഷ സ്‌​ഫോ​ട​നം: ഷാ​രി​ഖ് അ​ഞ്ചു ദി​വ​സം ആ​ലു​വ​യി​ല്‍ താ​മ​സി​ച്ചെ​ന്ന്  അ​ന്വേ​ഷ​ണ​ സംഘത്തിന്റെ ക​ണ്ടെ​ത്ത​ല്‍
മം​ഗ​ളൂ​രു: ഓ​ട്ടോ​റി​ക്ഷ സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഷാ​രി​ഖ് അ​ഞ്ചു ദി​വ​സം ആ​ലു​വ​യി​ല്‍ താ​മ​സി​ച്ച​താ​യി കണ്ടെത്തൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് നടത്തിയ  അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ 18 വ​രെ ഇ​യാ​ള്‍ ആ​ലു​വ​യി​ലെ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ചു. ലോ​ഡ്ജി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം ത​ങ്ങാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വരികെയാണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​യാ​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും.

സ്‌​ഫോ​ട​ന​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യ ശേ​ഷം ഇ​യാ​ള്‍ സ്‌​ഫോ​ട​വ​സ്തു നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഫേ​സ് വാ​ഷും വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ട​മ്മി ട്രി​മ്മ​റും മാ​ത്ര​മാ​ണ് ആ​ലു​വ​യി​ല്‍​വ​ച്ച് ഇ​യാ​ള്‍ വാങ്ങിയിരുന്നത്. 

സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജ് ഉ​ട​മ​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

മം​ഗ​ളൂ​രൂ​വി​ല്‍ വ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഷാ​രി​ഖ് ഓ​ട്ടോ​യി​ല്‍ പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​വ​ശാ​ല്‍ സ്‌​ഫോ​ടക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രു ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ലി​യ സ്‌​ഫോ​ട​ന​ത്തി​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് വ്യക്തമാക്കുന്നു.

Share this story