Times Kerala

ജ​ഗ്ദീ​പ് ധ​ൻ​ക​ർ :  ഇ​ന്ത്യ​യു​ടെ പ​തി​നാ​ലാ​മ​ത് ഉ​പ​രാ​ഷ്ട്ര​പ​തി

 
95


ന്യൂ​ഡ​ൽ​ഹി:  ഇ​ന്ത്യ​യു​ടെ പ​തി​നാ​ലാ​മ​ത് ഉ​പ​രാ​ഷ്ട്ര​പ​തിയായി ജ​ഗ്ദീ​പ് ധ​ൻ​ക​ർ തെരഞ്ഞെടുക്കപ്പെട്ടു.  ധ​ൻ​ക​ർ 528 വോ​ട്ടു​ക​ൾ നേ​ടി ആ​ധി​കാ​രി​ക വി​ജ​യം നേ​ടി. 182 വോ​ട്ടു​ക​ളാ​ണ്  പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യ്ക്കു  ല​ഭി​ച്ച​ത്. 15 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി.  372 വോ​ട്ടാ​യി​രു​ന്നു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ടി​യി​രു​ന്ന​ത്.

 വോ​ട്ട​ർ​മാ​ർ ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​യി​രു​ന്നു. അ​തി​ൽ വോ​ട്ട് 725 പേ​ർ  ചെ​യ്തു.  36 എം​പി​മാ​ർ ആണ് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. ഇത് തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ൽ തൃ​ണ​മൂ​ൽ വി​മ​ത എം​പി​മാ​രാ​യ ശി​ശി​ർ അ​ധി​കാ​രി​യും ദി​ബേ​ന്ദു അ​ധി​കാ​രി​യും വോ​ട്ട് ചെ​യ്തു. ശി​ശി​ർ ബം​ഗാ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ശു​ഭേ​ന്ദു അ​ധി​കാ​രി​യു​ടെ പി​താ​വാ​ണ് , ദി​ബേ​ന്ദു സ​ഹോ​ദ​ര​നും.

ര​ണ്ട് ബി​ജെ​പി എം​പി​മാ​ർ  അ​സു​ഖ​ബാ​ധി​ത​രാ​യതിനാൽ  വോ​ട്ട് ചെ​യ്തി​ല്ല. സ​ണ്ണി ഡി​യോ​ൾ, സ​ഞ്ജ​യ് ദോ​ത്രെ എ​ന്നി​വ​രാ​ണ് വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്. ഈ ​മാ​സം പ​ത്തി​ന് ഇ​പ്പോ​ഴ​ത്തെ ഉപ​രാ​ഷ്‌‌​ട്ര​പ​തി എം. ​വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Related Topics

Share this story