മെസേജ് ഡീലിറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യുവാൻ സാധിക്കും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മെസേജ് ഡീലിറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യുവാൻ സാധിക്കും; പുതിയ ഫീച്ചറുമായി വാട്സാപ്പ്
 

ന്യൂഡല്‍ഹി: വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകളെല്ലാം നേരിടുന്ന പ്രശ്നമാണ് അയക്കുന്ന മെസേജുകളിൽ അബദ്ധം പറ്റുക എന്നത്. ഇപ്പോഴിതാ വാട്സാപ്പ് പുതിയ ഫീച്ചർ  അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതൽ അയച്ച മെസേജിൽ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെസേജ് ഡീലിറ്റ് ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യുവാൻ സാധിക്കും.

 വൈകാതെ തന്നെ പുതിയ ഫീച്ചറായി ഇത് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഫീച്ചര്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യമാക്കും.

നിലവില്‍ ഇത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ പോകുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല. എഡിറ്റഡ് എന്ന ഓപ്ഷന്‍ നല്‍കി ഫീച്ചര്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. തുടക്കത്തില്‍ സന്ദേശം അയച്ചു കഴിഞ്ഞാല്‍ കുറച്ചുസമയത്തേയ്ക്ക് മാത്രമായിരിക്കാം ഉപയോക്താവിന് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാവാന്‍ സാധ്യതയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Share this story