അമേരിക്കയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു
Jan 25, 2023, 18:19 IST

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ മോഷ്ടാക്കളുടെ വെടിയേറ്റ് 23-കാരനായ ഇന്ത്യക്കാരൻ മരിച്ചു. ദേവ്ശിഷ് നന്ദേപുവാണ് മരിച്ചതെന്ന് ചിക്കാഗോ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി പ്രിൻസ്റ്റൺ പാർക്കിലാണ് സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ ഓക്ക് ലോണിലെ ക്രൈസ്റ്റ് മെഡിക്കൽ സെന്‍റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവ്ശിഷ് തിങ്കളാഴ്ച പുലർച്ചെ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദേപുവും സുഹൃത്തും പാർക്കിങ്ങിനു സമീപം ഇരിക്കുന്നതിനിടെ വാഹനത്തിലെത്തിയ ആക്രമി സംഘമാണ് വെടിയുതിർക്കുകയായിരുന്നു. തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതിനിടെയാണ് വെടിയുതിർത്തത്. നെഞ്ചിനു വെടിയേറ്റ സുഹൃത്ത് തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്ത്ട്ടില്ല.