Times Kerala

'മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം'; ബിബിസി ഡോക്യുമെന്‍ററിയില്‍ പ്രതികരണവുമായി യുഎസ്

 
'മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം'; ബിബിസി ഡോക്യുമെന്‍ററിയില്‍ പ്രതികരണവുമായി യുഎസ്
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയില്‍ പ്രതികരണവുമായി യുഎസ്. മാധ്യസ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വാഷിംഗ്ടണിലെ പതിവ് വാര്‍ത്താ സമ്മേളനത്തിനിടെ ബിബിസി ഡോക്യൂമെന്‍ററിയെക്കുറിച്ചുള്ള പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ജനാധിപത്യ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം തുടങ്ങിയവയാണ്. ഞങ്ങളുടെ ബന്ധങ്ങളില്‍ ഇന്ത്യയിലുള്‍പ്പെടെ ഇതുയര്‍ത്തിക്കാട്ടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ബിബിസി ഡോക്യുമെന്‍ററി കണ്ടിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്കറിയമെന്നും  അവ അതുപോലെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Topics

Share this story