Times Kerala

കാറിലെത്തിയ നാലു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു : പരാതിയുമായി യുവാവ്

 
crime
ജലന്ധർ:  കാറിലെത്തിയ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി നൽകി യുവാവ് . പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ഫാക്‌ടറിയിൽ നിന്ന്   വീട്ടിലേക്ക് പോകുന്നതിനിടെ കപൂർത്തല റോഡിൽ വച്ച് വെള്ള നിറത്തിലുള്ള കാർ മുന്നിൽ വന്നു നിന്നു. 22-23 വയസ് പ്രായമുള്ള നാല് പെൺകുട്ടികളാണ് കാറിൽ ഇരുന്നത്. ഇതിനിടയിൽ ഒരു പെൺകുട്ടി സ്ലിപ്പ് എടുത്ത് വിലാസം ചോദിക്കുകയും സ്ലിപ്പിലെ വിലാസം നോക്കുന്നതിനിടയിൽ, പെൺകുട്ടികൾ കണ്ണിൽ മയക്കുപൊടി ഇടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അൽപസമയത്തിനകം ബോധംകെട്ടുവീണതായും , കണ്ണ് തുറക്കുമ്പോൾ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലായിരുന്നു. നാലുപേരും ചേർന്ന് കാറിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ബലമായി മയക്കുമരുന്ന് നൽകി  തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു.  ശേഷം രാത്രി മൂന്ന് മണിയോടെ വിട്ടയച്ചു.വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമാണ് പീഡനത്തിനിരയായ യുവാവ് പറയുന്നത്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story