'ഐശ്വര്യം അകത്തായി' മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു; ഗായകൻ അറസ്റ്റിൽ
Updated: Aug 2, 2022, 10:35 IST

പാലക്കാട്:: മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്‌ക്വഡിന്റെ പിടിയിലായത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ വളർത്തിയിരുന്ന ഇരുപത് കഞ്ചാവ് ചെടികളും കണ്ടെടുത്തു. മികവുള്ള കലാകാരനാണെങ്കിലും രാധാകൃഷ്ണന്റെ വ്യക്തി ജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധനെ സമീപിച്ചത്. ഇയാളാണ് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും രാധാകൃഷ്ണനെ പറഞ്ഞു വിശ്വസിപ്പിച്ചു. മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച രാധാകൃഷ്ണന്‍ പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ സംഭവം എങ്ങനെയോ എക്‌സൈസിന്റെ ചെവിയിലെത്തി. ഇതോടെയാണ് രാധാകൃഷ്‌ണൻ അഴിക്കുള്ളിലായത്.