Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeNationalബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി,...

ബിഹാറിലെ ധർബംഗയിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു: നായകളുടെ കുരച്ചിൽ വഴിത്തിരിവായി, പ്രതി അറസ്റ്റിൽ | Raped

🎙️ Latest Podcast

ധർബംഗ: ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ വികാസ് മാത്തോഎന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് കുളത്തിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.(6-year-old girl raped and killed in Bihar)

കഴിഞ്ഞ ദിവസം കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. വൈകുന്നേരമായിട്ടും കുട്ടി തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. വികാസ് മാത്തോ പെൺകുട്ടിയെ ബലമായി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി കൂടെ കളിച്ചിരുന്ന കുട്ടികൾ വീട്ടുകാരോട് പറഞ്ഞു.

നാട്ടുകാർ പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഒരു കുളത്തിന് സമീപം നായകൾ അസാധാരണമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.