Times Kerala

യു​ പി​യി​ല്‍ സ്ലീ​പ്പ​ര്‍ ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടിച്ചു: 18 പേർ മരണപ്പെട്ടു

 
up
ലഖ്‌നൗ: യു​ പിയിൽ സ്ലീ​പ്പ​ര്‍ ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടിച്ച് അപകടമുണ്ടായി. ആഗ്ര ലഖ്‌നൗ എ​ക്‌​സ്പ്ര​സ് ഹൈ​വേ​യി​ലാണ് വാ​ഹ​നാ​പ​ക​ടമുണ്ടായത്. അപകടത്തിൽ 18 പേ​ര്‍ മ​രി​ക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.​ മരിച്ചവരിൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ലീ​പ്പ​ര്‍ ബ​സ് ക​ണ്ടെയ്​ന​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് ബി​ഹാ​റി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സാ​ണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അ​പ​ക​ട​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. 

Related Topics

Share this story